കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പത്താം സീസണിലെ മികച്ച പ്രകടനമാണ് നടത്തുന്നത് നിലവിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മുന്നിൽ തന്നെയുണ്ട് ഈ സീസണിൽ മികച്ച കളിയുമായി മുന്നോട്ട് പോവുന്ന ബ്ലാസ്റ്റേഴ്‌സ് മികച്ച തരങ്ങളെയാണ് ടീമിൽ എത്തിക്കുന്നത്.
ഇന്ത്യയുടെ യുവ തരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത് അണ്ടർ 19 തരങ്ങളായ തോമസ് ചെറിയാൻ, സാഹിൽ ഖുർഷിദ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ട്.
ഭാവിയിലേക്കുള്ള ഒരു നീക്കമാണ് ക്ലബ്ബ് ഇപ്പോൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഡിഫൻഡർ കൂടിയാണ് തോമസ് ചെറിയാൻ. കോഴിക്കോടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സിൽ നിന്നാണ് അദ്ദേഹം വരുന്നത്. നേരത്തെ ഗോകുലം കേരളയുടെ അക്കാദമിയിൽ കളിക്കാൻ ഈ പ്രതിരോധ നിര താരത്തിന് കഴിഞ്ഞിട്ടുണ്ട്.