in , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

വാസ്കസിന് ഒഴിവാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് പേപ്രയേ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായിരുന്നു അൽവാരോ വാസ്‌കസ്. കളിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.21-22 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ വാസ്ക്കസ് കളിച്ചത്. അന്ന് ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി. എന്നാൽ അൽവാരോയേ തിരകെ കൊണ്ട് വരാൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചേനെ എന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.ട്രാൻസഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിന് ഗോവ അൽവരോയീ ഓഫർ ചെയ്തിരുന്നു. കാത്തിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപെട്ടു.എന്നാൽ ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് പേപ്രയേ സ്വന്തമാക്കി.പേപ്രക്ക് പുറമെ അർജന്റീന സ്ട്രൈക്കർ ഗുസ്താവോ ബ്ലാങ്കോയിലും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹം പ്രകടപ്പിച്ചിരുന്നു.

അവസരങ്ങളില്ല ജനുവരിയിൽ ക്ലബ്‌ വിടാൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

വസ്കസിനെ തിരികെ എത്തിക്കാൻ അവസരം ഉണ്ടായിട്ടും പേപ്രയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്