in , , ,

അഭിമാനമുണ്ട് ഒപ്പം തോറ്റത്തിൽ നിരാശയും; മത്സര ശേഷം പരിശീലകൻ മിഖായേൽ സ്റ്റഹ്രയുടെ വാക്കുകൾ ഇങ്ങനെ….

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം ഇപ്പോഴും തുടരുകയാണ്. ബംഗളുരുവിനെതിരെയുള്ള തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ്‌ യോഗ്യത ലഭിക്കുമോ വരെയുള്ള സംശയത്തിൽ ആരാധകർ.

ശനിയാഴ്ച നടന്ന മത്സരത്തിൽ ബംഗളുരു ബ്ലാസ്റ്റേഴ്‌സിനെ 4-2 സ്കോറിനാണ് തോൽപ്പിച്ചത്. ഇപ്പോളിത ബംഗളുരുവിനെതിരെയുള്ള തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റഹ്ര അഭിമാനമുണ്ടെന്നും അതോടൊപ്പം നിരാശയുണ്ടെന്നും പറഞ്ഞിരിക്കുകയാണ്.

“തോൽവിയിൽ ഞാൻ ശരിക്കും നിരാശനാണ്. ഞങ്ങളുടെ ടീം എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾ മാനസികമായി ശക്തരാണ്. എന്നാൽ ഞങ്ങൾ രണ്ട് അനായാസ ഗോളുകൾ വഴങ്ങിയെന്ന് സമ്മതിക്കാൻ പ്രയാസമാണ്. എന്നാണ് മിഖായേൽ സ്റ്റഹ്ര പറഞ്ഞത്.

പ്രതിരോധത്തിലെ ദയനീയമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയായത്. രണ്ട് ഗോളുകൾ തിരച്ചടിച്ച് സമനിലയിൽ വന്നതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധത്തിന്റെ അനാസ്ഥ മൂലമാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് വരും മത്സരങ്ങളിൽ ശക്തമായി തിരിച്ചു വരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

“ട്രോളുന്നില്ല”, ട്രോളി ബംഗളുരു അഡ്മിൻ വരെ മടുത്ത്; ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതിൽ പരം നാണകേട് വരാനില്ല…

പ്രശ്നം മിഖായേൽ സ്റ്റഹ്രയാണോ?? കഴിഞ്ഞ മൂന്ന് സീസൺനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെ ബ്ലാസ്റ്റേഴ്‌സ്…