കേരള ബ്ലാസ്റ്റേഴ്‌സ് വിൽപ്പന തുടരുകയാണ് ക്ലബ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോൾ.കാരണം സാമ്പത്തിക പ്രതിസന്ധി ക്ലബ്ബിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ക്ലബ്ബിന്റെ നിലവിലെ ലക്ഷ്യം താരങ്ങളെ വൻ തുകക്ക് മറ്റു ഐ എസ് എൽ ടീമുകൾക്ക് കൈമാറി ലാഭം ഉണ്ടാക്കുക എന്നതാണ് എന്നാണ് ക്ലബ്ബിന്റെ നിലവിലെ രീതിയിൽ നിന്ന് മനസ്സിലാകുന്നത്.അതിന് ഉദാഹരണമാണ് സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ.
സഹലിനെ ഭീമൻ തുകകാണ് മോഹൻ ബഗാൻ കൈമാറിയത്.ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് ട്രാൻസ്ഫെറാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നടത്തിയത്.
മറ്റൊരു മലയാളി സൂപ്പർ താരം കെപി രാഹുലും ടീം വിടാൻ ഒരുങ്ങുന്നു എന്നും റിപ്പോർട്ട് ഉണ്ട്.പഞ്ചാബ്,ചെന്നൈ എഫ്‌സി തുടങ്ങി ടീമുകൾ ഈ മലയാളി സൂപ്പർ താരത്തിന് വേണ്ടി വലവിരിച്ചിട്ടുണ്ട്.