എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും വരാൻ പോകുന്ന സീസണിനായുള്ള കാത്തിരിപ്പിലാണ്. അടുത്ത മാസം നടക്കാൻ പോവുന്ന ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസണിനയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഒരുങ്ങുന്നത്.
അടുത്ത മാസം മൂന്നിനാണ് ഡ്യൂറൻഡ് കപ്പ് ആരംഭിക്കുക. ഗോകുലം കേരള, ബംഗളുരു എഫ്സി, ഇന്ത്യൻ എയർ ഫോഴ്സ് അടക്കുന്ന ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഗ്രൂപ്പുകൾ ആദ്യമേ കമ്മറ്റി അറിയിച്ചെങ്കിലും ഇതുവരെ ഫിക്സചറുകൾ പുറത്ത് വിട്ടിരുന്നില്ല.
എന്നാൽ ഇപ്പോളിത്ത കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ഫിക്സചർ പുറത്ത് വന്നിരിക്കുകയാണ്. ഓഗസ്റ്റ് 13ന് ഗോകുലം കേരള എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരം നടക്കുക. ഓഗസ്റ്റ് 13ന് ഉച്ചക്ക് 2:30ക്ക് കൊൽക്കത്തയിലെ മൈദാൻ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.
രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റ് 18ന് ബംഗളുരു എഫ്സിയെ നേരിടും. കൊൽക്കത്തയിലെ തന്നെ കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വൈകീട്ട് 6 മണിക്കിയാണ് ഈ പോരാട്ടം നടക്കുക. ഈ പോരാട്ടത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വാശിയോടെ കാത്തിരിക്കുന്നത്.
https://twitter.com/kbfcxtra/status/1682403351647100929?t=Ud948v9-p5aO2dZIVMLZ9Q&s=19
മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ എയർ ഫോഴ്‌സിനെ നേരിടും. ഓഗസ്റ്റ് 21ന് വൈകീട്ട് മൂന്ന് മണിക്കി മൈദാൻ ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ ടീമിനെ തന്നെയാണ് ഡ്യൂറൻഡ് കപ്പിനെറുക്കുക. എന്തിരുന്നാലും ആരാധകരെല്ലാം ആവേശത്തോടെയാണ് വരാൻ പോവുന്ന ഡ്യൂറൻഡ് കപ്പിനെ നോക്കി കാണുന്നത്.