in

ആരാധകർക്ക് സന്തോഷവാർത്ത ബ്ലാസ്റ്റേഴ്സ് യുവതാരവുമായുള്ള കരാർ നീട്ടി

2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം 22 വയസുകാരന് സീനിയര്‍ ടീം ക്യാമ്പിലേക്കുള്ള വഴിയൊരുക്കി. ക്യാമ്പിലൂടെ സ്വയം മെച്ചപ്പെടുത്താനും ഗ്രഹിക്കാനുമുള്ള താരത്തിന്റെ നിരന്തരമായ സന്നദ്ധത, 2021-22 ഐഎസ്എല്‍ സീസണിലെ ഫൈനല്‍ ടീമില്‍ ഇടം നേടിക്കൊടുത്തു.

തങ്ങളുടെ യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണില്‍ 21ാം നമ്പര്‍ ജേഴ്‌സിയിലായിരിക്കും താരം കളിക്കുക.

ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗില്‍ പങ്കെടുത്ത സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്ബോള്‍ ടീമിലും അംഗമായിരുന്നു.

2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം 22 വയസുകാരന് സീനിയര്‍ ടീം ക്യാമ്പിലേക്കുള്ള വഴിയൊരുക്കി. ക്യാമ്പിലൂടെ സ്വയം മെച്ചപ്പെടുത്താനും ഗ്രഹിക്കാനുമുള്ള താരത്തിന്റെ നിരന്തരമായ സന്നദ്ധത, 2021-22 ഐഎസ്എല്‍ സീസണിലെ ഫൈനല്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ക്ലബ്ബിന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.

ദീര്‍ഘകാലത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ പോകുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്ന് ക്ലബ്ബുമായുള്ള വിപുലീകരണ കരാര്‍ ഒപ്പുവച്ചതിന് ശേഷം ബിജോയ് വര്‍ഗീസ് പറഞ്ഞു. പരിശീലകന്‍ ഇവാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്, അതോടൊപ്പം കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും, കളിയില്‍ മെച്ചപ്പെടാനും, എന്റെ കഴിവുകളുടെ മൂര്‍ച്ച കൂട്ടാനും ആഗ്രഹിക്കുന്നു. ഞാന്‍ കളിക്കുന്ന എല്ലാ മത്സരങ്ങളിലും എന്റെ നൂറ് ശതമാനം നല്‍കി, ക്ലബ്ബിന്റെ ആവേശഭരിതരായ എല്ലാ ആരാധകര്‍ക്കും നല്ല ഓര്‍മകള്‍ നല്‍കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-ബിജോയ് കൂട്ടിച്ചേര്‍ത്തു.

ഐ പി എല്ലിൽ ഇന്ന് എൽ ക്ലാസിക്കോ

ഡേവിഡ് വാർണർ ” ഒരു ഉയിർത്തു എഴുനേൽപ്പിന്റെ കഥ “