in , ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സുദേവ ഡൽഹിക്കെതിരെ..

ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെ നീളുന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റീസർവ് ടീമിനെയാണ് അണിനിരത്തുന്നത്. ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഇങ്ങനെയാണ് :-

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിനുള്ള ടീമുകളുടെ ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ പുറത്തു വന്നെന്ന് റിപ്പോർട്ട്‌. ഓഗസ്റ്റ് 19-ന് ഗുവാഹതിയിൽ വെച്ച് കേരളത്തിൽ നിന്നുള്ള ഏക ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ സുദേവ ഡൽഹിയെയാണ് നേരിടുകയെന്നാണ് റിപ്പോർട്ട്‌.

ISL-ൽ നിന്നുള്ള 11 ടീമുകൾ, ഐ-ലീഗിൽ നിന്നുള്ള 5 ടീമുകൾ, ഇന്ത്യൻ ആർമിയിൽ നിന്ന് 4 ടീമുകൾ എന്നിങ്ങനെ 20 ടീമുകളാണ് 2022 ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്. 5 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അരങ്ങേറുന്നത്.

പതിവിന് വിപരീതമായി ഇത്തവണ 3 സിറ്റികളിലായാണ് ഡ്യൂറണ്ട് കപ്പ്‌ അരങ്ങേറുന്നത്. കൊൽകത്ത, ഗുവാഹതി, ഇമ്ഫാൽ എന്നീ സിറ്റികളിൽ ഡ്യൂറണ്ട് കപ്പിന്റെ 131- പതിപ്പിനാണ് അരങ്ങുണരുക.

ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെ നീളുന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ റീസർവ് ടീമിനെയാണ് അണിനിരത്തുന്നത്. ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഇങ്ങനെയാണ് :-

കേരള ബ്ലാസ്റ്റേഴ്‌സ് vs സുദേവ ഡൽഹി

ബാംഗ്ലൂരു എഫ്.സി vs ജംഷഡ്പൂർ എഫ്.സി

ചെന്നൈയിൻ എഫ്.സി vs ആർമി റെഡ്

ഹൈദരാബാദ് എഫ്.സി vs ട്രാവു എഫ്.സി

മുംബൈ സിറ്റി FC vs ഇന്ത്യൻ നേവി

FC ഗോവ vs മുഹമ്മദൻസ് SC

ATK മോഹൻ ബഗാൻ vs ഈസ്റ്റ്‌ ബംഗാൾ

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs ഒഡിഷ FC

ഓഗസ്റ്റ് 16-ന് തുടങ്ങുന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾക്ക് മുൻപ് മുഴുവൻ മത്സരങ്ങളുടെ ഷെഡ്യൂൾ ഡ്യൂറണ്ട് കപ്പ്‌ ഒഫീഷ്യൽ ആയി പുറത്ത് വിടും.

ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്ക്..യെല്ലോമാൻ നൽകിയത് സൂചനയോ?

ഏകദിന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ..