ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതോടെ നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ബ്ലാസ്റ്റേഴ്‌സിന് ഒക്ടോബർ മാസത്തിൽ മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. ഇതിൽ ആദ്യം ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ ഒഡിഷ എഫ്സിയെ നേരിടും. ഒക്ടോബർ മൂന്നിന് ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.
പിന്നീട് ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഒക്ടോബർ 20ന് ഐഎസ്എലിലേക് പുതിയതായി വന്ന മുഹമ്മദൻസ് എസ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഇതും ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരമാണ്.
ഇതിനു ശേഷമാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരുന്ന ബംഗളുരുവിനെതിരെയുള്ള മത്സരം നടക്കുക. ഒക്ടോബർ 25ന് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക. ഈ എല്ലാ മത്സരങ്ങളും രാത്രി 7:30ക്കാണ് കിക്ക്ഓഫ്.