ഈ ട്രാൻസ്ഫർ വിൻഡോയിൽ, കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡിമിട്രിയോസ് ഡയമൻ്റകോസിനെ വിട്ട് നൽകിയത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയത്.
ഇത്രെയും മികച്ച താരത്തെ എന്തിന് വിറ്റു എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ ഇപ്പോളിത കഴിഞ്ഞ ദിവസം നടന്ന ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിൻസ് ദിമി സ്വന്തം താല്പര്യ പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
“ഡയമൻ്റകോസിലേക്ക് വരുമ്പോൾ, യാഥാർത്ഥ്യം എന്താണ് വെച്ചാൽ താരം തന്നെയാണ് ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചത്. അദ്ദേഹത്തെ മാറ്റുക എന്നതാണ് വെല്ലുവിളി. ജിമിനസ് ഗുണനിലവാരവും പുതിയ ഊർജവും നൽകുന്നു, അത് ഒരു നല്ല പകരക്കാരനാക്കുന്നു. എന്നിരുന്നാലും കളിക്കാരെ താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇതൊരു ടീം സ്‌പോർട്‌സ് ആണ്.” എന്നാണ് കരോലിൻസ് പറഞ്ഞത്.
എന്തിരുന്നാലും ഏറെ പ്രതിക്ഷയോടെ ജീസസ് ജിമിനസിനെ ബ്ലാസ്റ്റേഴ്‌സ് നോക്കി കാണുന്നത്. താരത്തിന്റെ മുൻ റെക്കോർഡുകൾ നോക്കുമ്പോൾ ദിമിക്ക് പറ്റിയ പകരക്കാരൻ തന്നെയാണ് ജീസസ്.