in

LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സ് സമ്പൂർണ അഴിച്ച് പണിയിലേക്ക്;ആദ്യം കോച്ചിനെ പുറത്താക്കാൻ നീക്കം

മുന്‍കാലങ്ങളില്‍ ഡിസംബര്‍ മാസമായിരുന്നു ഒട്ടുമിക്ക പരിശീലകരും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തു പോയത്. ഇതേ വഴിയിലാണോ സ്റ്റാറെയുടെ സ്ഥാനമെന്ന് ഇനിയുള്ള ദിവസങ്ങള്‍ വെളിപ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങളുടെ ക്വാളിറ്റി കുറഞ്ഞത് പരിശീലകനെയും ബാധിക്കുന്നുണ്ട്.

ഈ ഐ എസ് എൽ സീസണിൽ അത്ര സുഖമുള്ള പ്രകടനമല്ല ബ്ലാസ്റ്റേഴ്സ് പുറത്ത് എടുക്കുന്നത് തീർത്തും നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

തുടർച്ചായായി മൂന്ന് മത്സരങ്ങളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ അവസാന സ്ഥാനകാരായ ഹൈദരാബാദ് എഫ്സിയോടും തോറ്റപ്പോൾ ആരാധക രോഷം ഉയർന്നു.

ഈ മാസം അവസാനം നടക്കുന്ന രണ്ട് ഹോം മല്‍സരങ്ങളിലെ പ്രകടനം കൂടി മോശമായാല്‍ സ്റ്റാറെയ്ക്ക് പാതിവഴിയില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാംപ് വിട്ടു പോകേണ്ടിവരും. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ടീം തോറ്റതോടെ കോച്ചും സഹപരിശീലകരും കടുത്ത സമ്മര്‍ദത്തിലാണ്. നവംബര്‍ 24ന് ചെന്നൈയ്ന്‍ എഫ്‌സി, 28ന് എഫ്‌സി ഗോവ ടീമുകളോടാണ് മഞ്ഞപ്പടയുടെ അടുത്ത രണ്ട് മല്‍സരങ്ങള്‍.

മുന്‍കാലങ്ങളില്‍ ഡിസംബര്‍ മാസമായിരുന്നു ഒട്ടുമിക്ക പരിശീലകരും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തു പോയത്. ഇതേ വഴിയിലാണോ സ്റ്റാറെയുടെ സ്ഥാനമെന്ന് ഇനിയുള്ള ദിവസങ്ങള്‍ വെളിപ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങളുടെ ക്വാളിറ്റി കുറഞ്ഞത് പരിശീലകനെയും ബാധിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പൊസിഷൻ;ഗോൾ കീപ്പിങ് മുതൽ ഡിഫൻസ് വരെ

അന്ന് ബ്ലാസ്റ്റേഴ്‌സ് കൈയ്യൊഴിഞ്ഞു; ഇന്നവൻ ഐഎസ്എല്ലിലെ തീപ്പാറും ഡിഫൻഡർ