ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. സീസണിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ആറ് ഹോം ഗ്രൗണ്ട് മത്സരത്തിൽ തന്നെ നാല് തോൽവികളാണ് ബ്ലാസ്റ്റേഴ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തകർച്ചയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ നാല് തോൽവിയും രണ്ട് ജയവുമാണ് ബ്ലാസ്റ്റേഴ്‌സിന് കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ കഴിഞ്ഞ സീസണിലെ ആദ്യ ആറ് ഹോം ഗ്രൗണ്ട് മത്സരത്തിൽ ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നില്ല. മറിച്ച് നാല് ജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.
ഈയൊരു കണക്കുകൾ തന്നെ ബ്ലാസ്റ്റേഴ്‌സിന് എത്രത്തോളം മാറ്റം വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വിജയ വഴിയിൽ തിരിച്ചെത്തുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.