in , , ,

ബ്ലാസ്റ്റേഴ്‌സിന് സാമ്പത്തിക പ്രതിസന്ധി; മുൻ സ്പോൺസർമാരിൽ നിന്ന് ലഭിക്കേണ്ടത് വമ്പൻ തുക…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബൈജുസ് ടൈറ്റിൽ സ്പോൺസർ സ്ഥാനത് നിന്ന് ഒഴിവായതോടെ പുതിയ സീസൺ മുൻപായി ബ്ലാസ്റ്റേഴ്‌സ് പുതിയ സ്പോൺസറെ കണ്ടെത്തേണ്ടതുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ പുതിയൊരു ടൈറ്റിൽ സ്പോൺസറെ ലഭിച്ചിട്ടില്ലായെന്നാണ്. 

അതോടൊപ്പം IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ചെറിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ്. കാരണം മുൻ ടൈറ്റിൽ സ്പോൺസറായ ബൈജുസ് കഴിഞ്ഞ രണ്ട് വർഷത്തെ പ്രതിഫലം ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് നൽകേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്‌സിന് എത്രത്തോളം രൂപ പ്രതിഫലമായി ബൈജുസിൽ നിന്ന് ലഭിക്കേണ്ടത്തുണ്ടെന്ന് വ്യക്തതയില്ല. എന്തിരുന്നാലും ഇതൊക്കെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

ബെൽജിയത്തിൽ നിന്നുമൊരു തകർപ്പൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്? മാർക്കസ് അപ്ഡേറ്റ് ഇതാ.

ബ്ലാസ്റ്റേഴ്സിന്റെത് കിടിലൻ സൈനിങ്🔥അർജന്റീനയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള താരങ്ങളെയാണ്…