ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലോന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാനായി വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ആരാധകർ എത്താറുണ്ട്.
ഇപ്പോഴിത്ത ഏഷ്യയിലെ വമ്പന്മാർ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് തെളിയിച്ചിരിക്കുകയാണ്. ഏഷ്യയിൽ ഒക്ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് ലഭിച്ച ടീമുകളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്.
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സറാണ് പട്ടികയിൽ രണ്ടാമത്. ഒക്ടോബർ മാസത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച മൊത്തം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് 25.2 മില്യൺനാണ്. അൽ നാസറിനാണേൽ 85.9 മില്യൺ.
📲⚽ TOP 3 most popular asian football clubs ranked by total interactions on #instagram during october 2023!💙💬
— Deportes&Finanzas® (@DeporFinanzas) November 10, 2023
1.@AlNassrFC 81,9M
2.@KeralaBlasters 25,2M
3.@PersepolisFC 20,8M pic.twitter.com/ftT1XsfvjY
റൊണാൾഡോയെന്ന ബ്രാന്റുള്ളത് കൊണ്ടാണ് അൽ നാസർ പട്ടികയിൽ ഒന്നാമത് എത്തുന്നത്. റൊണാൾഡോ അൽ നാസറിൽ വരുന്നത് വരെ ബ്ലാസ്റ്റേഴ്‌സായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിനിത് അഭിമാന നേട്ടം തന്നെയാണ്. കാരണം നെയ്മർ, ബെൻസിമ തുടങ്ങിയ വമ്പൻ താരങ്ങൾ കളിക്കുന്ന ക്ലബ്ബുകൾ സൗദി പ്രൊ ലീഗിലുണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സ് അവരെയെല്ലാം മറികടന്ന് പട്ടികയിൽ രണ്ടാമത് എത്തിയത്.