ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ അവസാന ദിവസത്തേക്ക് കടന്നിരിക്കുകയാണ്. നിലവിൽ അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് രംഗത്ത് വരുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലെ പ്രതിരോധ താരമായ തോമസ് ചെറിയാനെ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിലേക്ക് വിട്ട് നൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്.
നിലവിൽ ഈ ട്രാൻസ്ഫർ നീക്കം അവസാന ഘട്ടത്തിലാണ്. ഇരു ക്ലബ്ബുകളും തമ്മിൽ വ്യവസ്ഥകളെല്ലാം സ്വീകരിച്ചു കഴിഞ്ഞു. ഇനി കുറച്ച് ഫോർമാലിറ്റിസ് കൂടിയേ ബാക്കിയുള്ളൂ. നിലവിൽ ഇന്ത്യൻ അണ്ടർ 20 ഇന്റർനാഷണൽ ടീമിന്റെ ഭാഗം കൂടിയാണ് തോമസ് ചെറിയാൻ.
താരത്തിന് കൂടുതൽ മത്സര പരിചയത്തിനും മികച്ചൊരു പ്ലേ ടൈം ലഭിക്കുവാനായും ഇതൊരു മികച്ച നീക്കം തന്നെയാണ്. എന്തിരുന്നാലും ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറിൽ പുറത്തു വരുന്നതാണ്.