ഒൻപതാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് ഘട്ടത്തിന് തോൽവിയോടെ അവസാനം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ് സിയോട് മറുപടിയില്ലാത്ത 1 ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ദയനീയ പ്രകടനം കാഴ്ച വെച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഈ കളി കളിക്കുകയാണെങ്കിൽ കിരീടം പ്രതീക്ഷ അവസാനിക്കും.
ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് 6 മഞ്ഞക്കാർഡുകളോടെ സസ്പെൻഷന് തൊട്ടുവക്കിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രൈൻ സൂപ്പർ താരം ഇവാൻ കലിയൂഷ്നി. ഈ മത്സരത്തിൽ ഒരു മഞ്ഞക്കാർഡ് വാങ്ങിയാൽ ഈ സീസണിൽ കലിയൂഷ്നിയുടെ മഞ്ഞക്കാർഡുകളുടെ എണ്ണം 7 ആകുമെന്നും അതോടെ നോക്കൗട്ട് മത്സരത്തിൽ നിന്ന് അദ്ദേഹം പുറത്താകുമെന്നും ഉറപ്പായിരുന്നു എന്നിട്ടും കോച്ച് ഇവാന്റെ ഈ തീരുമാനം എന്തുകൊണ്ട്.
ഇവന്റെ ഈ തീരുമാനം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെ മത്സരങ്ങൾക്ക് വലിയ ക്ഷിണം ഉണ്ടാകും. എന്നാൽ അപ്രധാനമായ മത്സരത്തിലും ഇവാനെ റിസ്കെടുത്ത് കളിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാവുകയായിരുന്നു.
ഫലമോ മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയതോടെ ഇവാന് ബെംഗളൂരു എഫ് സിക്കെതിരായ നോക്കൗട്ട് മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഹൈദരാബാദിനെതിരെ ഇവാനെ കളിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ തീരുമാനത്തെ ഭൂലോക മണ്ടത്തരം എന്ന് വിളിക്കാം.