കേരളത്തിലെ തന്നെ ഫുട്ബോളിന് ഏറ്റവുമധികം ഫാൻ ബേസുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ കാണാൻ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തിയത് 36,000 അധികം ആരാധകരായിരുന്നു.
ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങൾ ഇ.എം.എസ് സ്റ്റേഡിയത്തിൽ കളിക്കാനുള്ള സാധ്യതകൾ പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി.
എല്ലാം ശരിയാവുമെങ്കിൽ അടുത്ത സീസണിൽ കുറച്ച് മത്സരങ്ങൾ കോഴിക്കോട് വെച്ച് നടത്താൻ സാധ്യതയുണ്ടെന്നാണ് അഭിക് ചാറ്റർജി ട്വിറ്റെർ വഴി അറിയിച്ചത്. നിലവിൽ ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയം.
എന്തിരുന്നാലും മലബാറിലെ ഫുട്ബോൾ ഫാൻസിനെ ബന്ധപ്പെട്ട് വളരെയധികം സന്തോഷമുള്ള അപ്ഡേറ്റാണ് ഇത്. ഇതിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് മത്സരങ്ങൾ കോഴിക്കോട് വെച്ച് നടന്നപ്പോൾ സ്റ്റേഡിയം മൊത്തം ഫുള്ളായിരുന്നു.