in , , ,

LOLLOL CryCry LOVELOVE OMGOMG AngryAngry

പടിയിറങ്ങാൻ സമയമായി; ഈ അഞ്ച് താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ വിറ്റേക്കും…

created by InCollage

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം ഇപ്പോഴും തുടരുകയാണ്. ടീമിന് ഇതുവരെ മികച്ചൊരു ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് കാരണമായി എടുത്ത് പറയേണ്ടത് പരിക്കുകൾ തന്നെയാണ്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടേറെ മികച്ച താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇനി ജനുവരിയിൽ ഇവർക്ക് പകരക്കാരെ കൊണ്ടുവന്നാൽ മാത്രമേ കാര്യങ്ങൾ ഇനി മുന്നോട്ട് പോക്കുകയുള്ളു.

താരങ്ങളെ കൊണ്ടുവരുന്നത് പോലെ ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെയും വിൽക്കാനൊരുങ്ങുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം രാഹുൽ കെപി, ഇഷാൻ പണ്ഡിത, സൗരവ് മണ്ഡൽ, ബിജോയ്‌ വർഗീസ്, ബ്രൈസ് മിറാൻഡ എന്നിവർ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയേക്കും എന്നാണ്.

ഇതിൽ രാഹുൽ ഒഴിച്ചുള്ള മറ്റ് താരങ്ങൾ ആരും നിലവിൽ ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ കളിച്ചിട്ടില്ല. ബ്രൈസും സൗരവും പണ്ഡിതയും ഇപ്പോഴും പരിക്കിലാണ്. ഏറെ പ്രതിക്ഷകളോടെ ബ്ലാസ്റ്റേഴ്‌സ്‌ സ്വന്തമാക്കിയ ഇഷാൻ പണ്ഡിതക്ക് ഇതുവരെ ഐഎസ്എലിൽ ഒരു ഗോളും പോലും ബ്ലാസ്റ്റേഴ്‌സിനായി നേടാൻ കഴിഞ്ഞിട്ടില്ല.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സംബന്ധിച്ചെടുത്തോളം ഏറെ സങ്കടക്കരമായ വാർത്തയാണ് ഇത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വരുന്നതാണ്.

150 കേസുകളുമായിയല്ല താൻ പ്രീമിയർ ലീഗ് അടിച്ചത്, പെപ്പിനെതിരെ ആഞ്ഞടിച്ചു മൗറീനോ..

രാഹുൽ കെപിക്ക് അവസരം ഇല്ല; പകരം കളിക്കുക ഈ യുവ താരം, ബംഗളുരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇങ്ങനെ…