ബ്ലാസ്റ്റേഴ്സിന് ഇനി രക്ഷ ഒന്നിൽ മാത്രമാണ് ടീമിന്റെ മോശം അവസ്ഥയിൽ നിന്ന് കരകയറാൻ മാനേജ്മെന്റ് തരികിട നിർത്തി വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ എത്തിക്കണം.
നിലവിൽ ടീമിന് വെല്ലുവിളി ഉയർത്തുന്ന പോസ്ഷൻ ഡിഫൻസ്,ഗോൾ കീപ്പിങ്,മിസ്ഫീൽഡ്,എന്നിവയാണ് നിരവധി ഗോൾ നേടുമ്പോയും ഗോൾ വഴങ്ങുന്ന ശീലം ടീമിന് ഉണ്ട്.
ഈ തോൽവിയോടുകൂടി കാര്യങ്ങൾ കൂടുതൽ വഷളായിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇനി അടുത്ത ഏഴാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. എതിരാളികൾ ബംഗളൂരു എഫ്സിയാണ്