അങ്ങനെ ആരാധകരുടെ ഒട്ടേറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച പുതിയ സൈനിങ് നടത്തിയിരിക്കുകയാണ്. പരിക്കേറ്റ ഓസ്ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോയുടെ പകരമായി മുന്നേറ്റ നിരയിലേക്കാണ് ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങ് നടത്തിയിരിക്കുന്നത്.
യുവ ഘാനിയൻ മുന്നേറ്റതാരമായ ക്വാമെ പെപ്രയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2025 വരെ നീളുന്ന രണ്ടു വർഷക്കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇസ്രായേലിയൻ ക്ലബായ ഹപോയൽ ഹദേര എഫ്.സിയിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. രണ്ടാഴ്ചക്കുമുബായിരുന്നു താരം ഇസ്രായേലിയൻ ക്ലബ്ബിലെത്തിയത്. പക്ഷെ ഈ ഓഗസ്റ്റ് 15ന് താരവും ക്ലബ്ബും പരസ്പര ധാരണയുടെ കരാർ അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോഴിത്ത സോഷ്യൽ മീഡിയയിൽ താരം നേടിയ മികച്ച ഗോളുകളുടെ വീഡിയോ വളരെയധികം പ്രചരിക്കുന്നുണ്ട്. താരം ഒർലാൻഡോ പൈറേറ്റ്സ് എഫ്സിക്കി വേണ്ടി നേടിയ തകർപ്പൻ ഗോളുകളാണ് ഇപ്പോൾ വളരെയധികം പ്രചിരിക്കുന്നത്. താരം നേടിയ ഗോളുകൾ കാണുമ്പോൾ താരമൊരു മികച്ച ഫിനീഷർ തന്നെയാണ് എന്ന് പറയാം. താരം നേടിയ ഗോളുകളുടെ വീഡിയോ ഇതാ….
?JUST IN: Kerala Blasters have signed Ghanaian striker Kwame Peprah.
— maniac (@ALAN37686520) August 21, 2023
Kwame Peprah goals ? pic.twitter.com/RpndUA0Owx
പരിക്കേറ്റ മുന്നേറ്റ താരമായ സോട്ടിരിയോയുടെ പകരമായി ഏഷ്യൻ കോട്ടാ സൈനിങ് ഇനിയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കാന്നുണ്ട്. എന്തായാലും ഈ മാസം 31നുള്ളിൽ മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് ആ സൈനിങും പ്രഖ്യാപിക്കും.