ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നു.ഇന്നാണ് ക്ലബ്ബ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. ഒരു കിടിലൻ വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഒരുപാട് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ഈ താരവുമായി എഗ്രിമെന്റിൽ എത്തിയിരുന്നുവെങ്കിലും അനൗൺസ്മെന്റ് വൈകുകയായിരുന്നു.
താരം എഫ്സി ഗോവയിൽ അവസാന സീസൺ കളിക്കുമ്പോൾ തന്നെ താരത്തെ ചുറ്റി പറ്റി നിരവധി ട്രാൻസ്ഫർ വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ അന്ന് മുതൽ തന്നെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഏറെ കുറെ ഉറപ്പിച്ചതായിരുന്നു.
2026 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം കളിച്ചിട്ടുള്ളത്. മിന്നുന്ന പ്രകടനമാണ് അവിടെ അദ്ദേഹം നടത്തിയിട്ടുള്ളത്. പിന്നീട് കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് നൂഹിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ഫീ നൽകേണ്ടി വന്നിട്ടില്ല.
ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്ന് എന്ന് തന്നെ പറയാം കാരണം ബ്ലാസ്റ്റേഴ്സിന്റെ കളി ശൈലിക്ക് അനുസരിച്ച് കളിക്കാനും ആരാധകർക്ക് ആവേശം പകരാനും കൈയ്യുന്ന താരം തന്നെയാണ് ഈ മൊറോക്കോകാരൻ.