in , ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ പഴയ കൊമ്പൻ ബൾഗേറിയൻ ക്ലബ്ബിൽ

ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ താരം ലോണിലും മറ്റുമായും ആറോളം ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ശേഷമാണ് ബൾഗേറിയൻ വമ്പൻമാരായ CSKA sofia-യിലേക്കെത്തുന്നത്. 31 ബൾഗേറിയൻ ലീഗ് കിരീടങ്ങളും 21 ബൾഗേറിയൻ കപ്പുകളും നേടിയ CSKA sofia ബൾഗേറിയയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ഡക്കൻസ് നാസോൺ ബൾഗേറിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ CSKA sofia -യിൽ. മൂന്നു വർഷത്തെ കരാറിലാണ് 28-കാരനായ ഹെയ്തി താരം ഒപ്പുവെച്ചത്. 2016-2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കുപ്പായമണിഞ്ഞ നാസോൺ 7 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ കൊമ്പൻമാർക്ക് വേണ്ടി നേടിയിരുന്നു.

പിന്നീട് 2017-ൽ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ താരം ലോണിലും മറ്റുമായും ആറോളം ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ശേഷമാണ് ബൾഗേറിയൻ വമ്പൻമാരായ CSKA sofia-യിലേക്കെത്തുന്നത്. 31 ബൾഗേറിയൻ ലീഗ് കിരീടങ്ങളും 21 ബൾഗേറിയൻ കപ്പുകളും നേടിയ CSKA sofia ബൾഗേറിയയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്.

ഫ്രഞ്ച് 2-ഡിവിഷൻ ക്ലബ്ബായ കെവില്ലി റൗൻ മെട്രോപോളിന് വേണ്ടി കഴിഞ്ഞ സീസണിൽ 15 ഗോൾ, 1 അസ്സിസ്റ്റ്‌ നേടിയ മികച്ച പ്രകടനത്തിന് ശേഷമാണ് താരത്തെ സ്വന്തമാക്കാൻ ബൾഗേറിയൻ ക്ലബ്ബ്‌ എത്തുന്നത്. ശാരീരികമായും മറ്റും മികച്ചു നിൽക്കുന്ന താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നു വർഷത്തെ കരാറിലാണ് CSKA sofia ഡക്കൻസ് നാസോണിനെ സ്വന്തമാക്കിയത്. ഹെയ്തി ഇന്റർനാഷണൽ ടീമിന് വേണ്ടി 50 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയ നാസോൺ, ഹെയ്തി അണ്ടർ-20 ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ബൾഗേറിയൻ ഫുട്ബോൾ ചരിത്രതാളുകളിൽ ഇടം നേടുന്ന പ്രകടനം കാഴ്ച വെക്കാൻ കൊമ്പൻമാരുടെ പഴയ കൊമ്പനെ കഴിയട്ടെയെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രാർത്ഥിക്കുന്നു.

പണി പാളിയോ? ഡയസിന്റെ കാര്യത്തിൽ മാർക്കസ് പറഞ്ഞത്..

ചരിത്രങ്ങൾ കുറിച്ചു കൊണ്ട് ക്യാപ്റ്റൻ രോഹിത് മുന്നേറുകയാണ്..