ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളും കാണാനായി ഒട്ടേറെ ആരാധകരാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്താറുള്ളത്.
പക്ഷെ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചോളം കൊച്ചിയിൽ കളിക്കുക വെച്ചാൽ അത്രയധികം എളുപ്പമുള്ള കാര്യമല്ല. ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജിയുടെ റിപ്പോർട്ട് പ്രകാരം ഓരോ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് വമ്പൻ വാടകയാണ് നൽക്കുന്നത്.
“ജവഹർലൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളിക്കുന്നത് വിലകുറഞ്ഞതല്ല. ഇവിടെ ഞങ്ങൾ വളരെ വളരെ വലിയൊരു തുക നൽകുന്നുണ്ട്. മാച്ച്-ഡേ ചെലവുകൾക്കായി ഒരു വലിയ നിക്ഷേപമുണ്ട്,” എന്നാണ് അഭിക് പറഞ്ഞത്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഏകദേശം എട്ട് ലക്ഷമാണ് ഓരോ മത്സരത്തിനായി സ്റ്റേഡിയം അധികൃതർക് നൽകുന്നത്. പക്ഷെ ബ്ലാസ്റ്റേഴ്‌സിന് ഇതിനെക്കാളും തുക ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇതിലൂടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് പറയാൻ കഴിയില്ല.