കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ആവേശത്തോടെയാണ് ഈ സീസണിലെ ഡ്യൂറൻഡ് കപ്പിനെ കാണുന്നത്. ടൂർണമെന്റിൽ മികച്ച ടീമിനെ തന്നെ അണിനിരത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ്.
മികച്ച പ്രകടന്മാണ് ടൂൺമെന്റിൽ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ കന്നി കിരീടം ഡ്യൂറണ്ട് കപ്പിലൂടെ നേടുമെന്നാണ് പ്രതീക്ഷ.
ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇഷാൻ പണ്ഡിതക്ക് പരിക്ക് പറ്റി എന്നാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് വരുന്ന പുതിയ റിപ്പോർട്ട്.
പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ താരം പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ല എന്നും, ഇഷാൻ പണ്ഡിത ഇപ്പോൾ ചെറിയ അസ്വസ്ഥതയാണ് നേരിടുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മാത്രമല്ല, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചു വരികയാണ് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.