in , , , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

രാഹുൽ കെപിക്ക് അവസരം ഇല്ല; പകരം കളിക്കുക ഈ യുവ താരം, ബംഗളുരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ പതിനൊന്നാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച ബംഗളുരുവിനെ നേരിടും. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഇരു ടീമും അവസാന കളിച്ച മത്സരത്തിൽ തോറ്റ് കൊണ്ടാണ് നേർക്കുനേർ വരുന്നത്. ബ്ലാസ്റ്റേഴ്‌സിനെ എഫ്സി ഗോവയും ബംഗളുരുവിനെ ഒഡിഷയുമാണ് തോൽപിച്ചത്. അതുകൊണ്ട് തന്നെ ഇരു ടീം വിജയം വഴിയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്.

ഖേൽ നൗവിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഗോവക്ക് എതിരെ കളിച്ച ആദ്യ ഇലവനിൽ രണ്ടു മാറ്റവുമായാണ് ബംഗളുരുവിനെതിരെ കളിക്കാൻ ഇറങ്ങുക. കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ ഇടം ലഭിച്ച രാഹുലിനും പ്രീതം കോട്ടലിനും ഇത്തവണ ഇടം ലഭിച്ചേക്കില്ല.

പകരം യുവ താരം കോറു സിംഗിനും സന്ദീപ് സിംഗിനുമായിരിക്കും ബംഗളുരുവിനെതിരെ ആദ്യ ഇലവനിൽ ഇടം ലഭിക്കുക. മറ്റ് പൊസിഷനുകളിൽ മാറ്റം ഇല്ലാതെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ബ്ലാസ്റ്റേഴ്‌സിന്റെ ബംഗളുരുവിനെതിരെയുള്ള സാധ്യത ഇലവൻ ഇങ്ങനെ…

സച്ചിൻ സുരേഷ് (GK), സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ഡ്രോം നയോച്ച സിംഗ്;  വിബിൻ മോഹനൻ, ഫ്രെഡി ലല്ലവ്മ, അഡ്രിയാൻ ലൂണ;  കോറൂ സിംഗ് തിംഗുജാം, നോഹ സദൗയി, ജീസസ് ജിമെനെസ്

പടിയിറങ്ങാൻ സമയമായി; ഈ അഞ്ച് താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ വിറ്റേക്കും…

വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ബംഗളുരു, ലക്ഷ്യം ഈ നാണകേട് മാറ്റാൻ….