ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ തുടർ തോൽവികൾ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ സീസണിൽ എട്ട് മത്സരങ്ങൾ നിന്ന് എട്ട് പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനതാണ് ബ്ലാസ്റ്റേഴ്‌സ്.
ഇനി ബ്ലാസ്റ്റേഴ്‌സ് വേണ്ടത് ബ്രേക്കിന് ശേഷം ഗംഭീര തിരിച്ചുവരവാണ്. ബ്രേക്കിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യം മത്സരം നവംബർ 24ന് ചെന്നൈ എഫ്സിക്കെതിരെയാണ്.
ഇപ്പോളിത ഈ മത്സരത്തിന് മുന്നോടിയായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. 23 ശനിയാഴ്ച രാവിലെ 11:30ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് നടത്തുക.
പരിശീലകൻ മിഖായേൽ സ്റ്റഹ്രക്കൊപ്പം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കുക. ഈയൊരു പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീം ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് നൽക്കുന്നതാണ്.
24 ശനിയാഴ്ച രാത്രി 7:30ക്ക് കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ചെന്നൈ മത്സരം നടക്കുക. മത്സരം തത്സമയം ജിയോ സിനിമ, സ്റ്റാർ സ്പോർട്സ് 18 വഴിയും കാണാം.