മുംബൈ സിറ്റി എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ സാധ്യതകൾ വിലങ്ങു തടിയാകുമോ. നാളെ നടക്കാനിരിക്കുന്നു മുംബൈ സിറ്റി എഫ് സി ക്കെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി തീരുമാനിക്കുന്ന ഒന്നാണ് .
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകൾ എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം. നിലവിൽ രണ്ട് ലീഗ് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിൻ ബാക്കിയുള്ളത്.ഗോവയും മുംബൈയുമാണ് എതിരാളികൾ. ഈ രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിൻ സെമിയിലെത്താം.
മുംബൈക്ക് എതിരെ വിജയം നേടിയിട്ട് അവസാന മത്സരത്തിൽ ഗോവുമായി ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചാൽ ഹൈദരാബാദ് മുംബൈ മത്സരത്തിന്റെ ഫലം അനുസരിച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം.
മുംബൈ ഹൈദരാബാദിനോട് വിജയിച്ചാൽ മുംബൈ 34 പോയിന്റുമായി സെമിയിലേക്ക് പ്രവേശിക്കും. മറിച്ചു സമനിലയാണേൽ മുംബൈ 32 പോയിന്റുമായി ലീഗ് അവസാനിപ്പിക്കേണ്ടി വരും.അങ്ങനെയെങ്കിൽ 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിക്കും.
ഇനി ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് സമനിലയും ഗോവുമായി തോൽവി വഴങ്ങിയാലും ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നിന്ന് പുറത്താകും.ബാക്കിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചു സെമിയിലേക്ക് രാജകീയമായി പ്രവേശിക്കാൻ തന്നെയാണ് ഇവാനും കൂട്ടരും ലക്ഷ്യം വെക്കുന്നത്