കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ സ്‌ക്വാഡിലേക്ക് പുതിയ ഒരു താരത്തെ ഉൾപ്പെടുത്തി.മലയാളിയായ 20 വയസ്സുകാരനായ മുഹമ്മദ് ജസീനാണ് ഈ താരം.ഗോൾ കീപ്പിങ്ങാണ് താരത്തിന്റെ പൊസിഷൻ. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ അംഗമാണ് അദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വേണ്ടി ആർ എഫ് ഡെവലപ്പ്മെന്റ് ലീഗ് അദ്ദേഹം കളിച്ചിട്ടുണ്ട്.അവിടെ 6 മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു.ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഐ എസ് എൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മുഹമ്മദനേസുമായിട്ടാണ്.മുഹമ്മദനസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.ഒക്ടോബർ 20 ന്നാണ് ഈ മത്സരം.