കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ വിൽപ്പന തുടരുകയാണ് പ്രമുഖ താരങ്ങൾ എല്ലാം ടീം വിടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടായിരുന്ന പല ഇന്ത്യൻ താരങ്ങളും സഹൽ,ഖബ്ര,നിഷു കുമാർ,തുടങ്ങി പലരും ടീം വിട്ടിട്ടുണ്ട്.
ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ സജീവ സാന്നിധ്യമായ ആയുഷ് അധികാരി ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റൊരു ഐ എസ് എൽ ക്ലബായ ചെന്നൈ എഫ്‌സിയിലേക്ക് പോയിട്ടുണ്ട്.
മിഡ്‌ഫീൽഡിലെ സജീവ സാന്നിധ്യമായ ആയുഷ് അധികാരി ഇനി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല. അദ്ദേഹം ചെന്നൈയിൻ എഫ്സിയിലേക്ക് പോവുകയാണ്.
ഇക്കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഈ കാര്യത്തിൽ ടേംസ് അംഗീകരിച്ചു കഴിഞ്ഞു എന്നത് മാർക്കസ് മർഗുലാവോ പറഞ്ഞിട്ടുണ്ട്.
സഹലിന്റെ പകരക്കാരനായി പല മത്സരങ്ങളിലും അറ്റാക്കിങ് മിഡ്‌ഫീൽഡറായി ആയുഷ് അധികാരി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ഇറങ്ങിയിട്ടുണ്ട്.