ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈന് എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
ഈയൊരു വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ നാളത്തെ സങ്കടക്കരമായ ക്ലീൻ ഷീറ്റിലായെന്ന് നാണക്കേട് കൂടി തിരുത്തിയെഴുത്തിയിരിക്കുകയാണ്. ഇതിന് ഏറ്റവും പ്രധാന കാരണമായി പറയേണ്ടത് സച്ചിന്റെ സുരേഷിന്റെ തിരിച്ചുവരവ് തന്നെയാണ്.
സച്ചിന് സുരേഷ് ചെന്നൈക്കെതിരെ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ താരം മികച്ച മൂന്ന് നാല് സേവുകൾ നടത്തിയിരുന്നു. നീണ്ട 334 ദിവസവും 25 മത്സരങ്ങൾകക്കും ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് ക്ലീൻ ഷീറ്റ് നേടാൻ കഴിയുന്നത്.
ബ്ലാസ്റ്റേഴ്‌സ് അവസാനമായി ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയത് 2023 ഡിസംബർ 27ന് മോഹൻ ബഗാനെതിരായ മത്സരത്തിലാണ്. എന്തിരുന്നാലും വരും മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് ക്ലീൻ ഷീറ്റ് നിലനിർത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.