in

LOVELOVE LOLLOL OMGOMG CryCry AngryAngry

വാസ്ക്വസിനെ നിലനിർത്തുന്നതിനെക്കാൾ ബ്ലാസ്റ്റേഴ്സിന് പ്രധാനം ആ ഇന്ത്യൻ താരത്തിനെ നിലനിർത്തുന്നത്…

ഇത്രയധികം വേഗതയുള്ള യുവ ഇന്ത്യൻ വിങ്ങർ കൂടെ ഉണ്ടായിട്ടും അദ്ദേഹത്തിന് മതിയായ അവസരങ്ങൾ നൽകാൻ കഴിഞ്ഞില്ല എന്നതിൽ ആരാധകർക്ക് ചെറിയ നിരാശയുണ്ട്. എന്നാൽ അദ്ദേഹത്തിനെ വിട്ടു കളഞ്ഞാൽ ഒരുപക്ഷേ ആരാധകർക്ക് അത് പൊറുക്കുവാൻ കഴിയില്ല. ഈ ചെറിയ പ്രായത്തിൽത്തന്നെ അസാമാന്യമായ വേഗതയും തന്ത്രവും കൈക്കലാക്കിയ താരത്തിനെ വാസ്ക്കസിന് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകി നിലനിർത്തണമെന്നാണ് ആരാധകർ വാദിക്കുന്നത്

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ച താരം ആയിരുന്നു അൽവാരോ വാസ്ക്വസ് എന്ന സ്പാനിഷ് മുൻനിര താരം ഗോളടിച്ചു കൂട്ടിയും അടിപ്പിച്ചു കൂട്ടിയും ഒരു മികച്ച ടീം പ്ലെയർ ആയി ബ്ലാസ്റ്റേഴ്സ് നിലയിൽ മിനി തുടങ്ങിയ താരം ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കവർന്നെടുത്തു.

ബ്ലാസ്റ്റേഴ്സും ആയുള്ള കരാർ കാലാവധി തീർന്നതോടെ താരത്തിനു നേരെ ഓഫറുകളുടെ പ്രവാഹമാണ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും സ്പെയിനിൽ നിന്നും ഒക്കെ നിരവധി ക്ലബ്ബുകളാണ് താരത്തിന് ഓഫറുമായി സമീപിക്കുന്നത്. അമേരിക്കൻ ക്ലബ്ബ്കളും പിന്നിലല്ല. എന്തുവിലകൊടുത്തും ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് നിലനിർത്തുമെന്നാണ് ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.

Vincy [KBFC]

അതേസമയം ബ്ലാസ്റ്റേഴ്സ് ടീമിൽ അരങ്ങേറിയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പിന്നെ ഒരു ഗോൾ നേടുകയും ചെയ്തു ഗോവൻ സ്വദേശിയായ വിൻസി ബരേട്ടോ എന്ന യുവ താരത്തിനു വേണ്ടി മറ്റു ക്ലബ്ബുകൾ മത്സരം തുടങ്ങി കഴിഞ്ഞു. താരത്തിന് കഴിഞ്ഞ സീസണിൽ മതിയായ അവസരം ലഭിച്ചില്ല എന്ന കാരണം കൊണ്ട് അദ്ദേഹത്തിന് മനസ്സു മാറി മറ്റേതെങ്കിലും ടീമിലേക്ക് ചേക്കേറുവാൻ ഉള്ള സാധ്യതകൾ ഇല്ലാതില്ല.

vincy baretto will be an asset

ഇത്രയധികം വേഗതയുള്ള യുവ ഇന്ത്യൻ വിങ്ങർ കൂടെ ഉണ്ടായിട്ടും അദ്ദേഹത്തിന് മതിയായ അവസരങ്ങൾ നൽകാൻ കഴിഞ്ഞില്ല എന്നതിൽ ആരാധകർക്ക് ചെറിയ നിരാശയുണ്ട്. എന്നാൽ അദ്ദേഹത്തിനെ വിട്ടു കളഞ്ഞാൽ ഒരുപക്ഷേ ആരാധകർക്ക് അത് പൊറുക്കുവാൻ കഴിയില്ല. ഈ ചെറിയ പ്രായത്തിൽത്തന്നെ അസാമാന്യമായ വേഗതയും തന്ത്രവും കൈക്കലാക്കിയ താരത്തിനെ വാസ്ക്കസിന് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകി നിലനിർത്തണമെന്നാണ് ആരാധകർ വാദിക്കുന്നത്

ഒരിക്കൽ കൂടി ഹസരംഗക്ക് മുന്നിൽ മുട്ട് മടക്കി സഞ്ജു

കാർത്തിക്കിന് മുന്നിൽ സഞ്ജുവും പുള്ളേരും കീഴടങ്ങി.