നിലവിൽ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ്ങിനായി കാത്തിരിക്കുകയാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോളിത്ത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സൊരു യുവ ഗോൾകീപ്പർ സ്വന്തമാക്കിയിരിക്കുകയാണ്. ഐ-ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാൻ എഫ്സിയുടെ 18 ക്കാരനായ മുഹമ്മദ് അർബാസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
പക്ഷെ മുഹമ്മദ് അർബാസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിനു വേണ്ടിയായിരിക്കും വല കാക്കുക. താരം നിലവിൽ കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിനൊപ്പം പരിശീലനത്തിലാണ്.
https://twitter.com/RM_madridbabe/status/1681338118635687938?t=lncFehbB20a9IMcLSaBL4Q&s=19
ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീം ഇപ്പോഴും ഗിലിന്റെ പകരക്കാരനായുള്ള തിരച്ചിലാണ്. ബംഗളുരുവിന്റെ ലാറ ശർമ്മയാണ് ഗില്ലിന് പകരമായി ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ ഏറ്റവും കൂടുതൽ സാധ്യത. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.