കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകൾ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഒരുപാട് വന്നതാണ്. എന്നാൽ പിന്നീട് അതിൽ മിക്കതും വ്യാജ വാർത്തയാണ് പറഞ്ഞു എഴുതിത്തള്ളാറുള്ളത് സ്ഥിരം കാഴ്ചയായിമാറിയതുമാണ്.
കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിലെ മികച്ച ലെഫ്റ്റ് ബാക്ക് താരത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു. ഇപ്പോളിത ഇതിനെ ബന്ധപ്പെട്ട് ഏറ്റവും പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.
റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ താരത്തിന്റെ പേരോ നിലവിൽ ഏത് ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നതെന്ന് ഒന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.
ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ കൊണ്ടുവരുന്നത്. താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഏത് നിമിഷവും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
താരത്തിന്റെ വരവോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള ടീമായി മാറും കേരള ബ്ലാസ്റ്റേഴ്സ് എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നത് ആയിരിക്കും.