നിലവിൽ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായി കാത്തിരിക്കുകയാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിൽ പുറത്തുന്നുള്ള ഒരു ആജ്ഞാതായ താരത്തിന്റെ സാന്നിധ്യം കണ്ടിരുന്നു. പിന്നീട് അത് നൈജീരിയൻ യുവ മുന്നേറ്റ താരം ജസ്റ്റിൻ ഇമ്മാനുവലാണ് പറഞ്ഞു ബ്ലാസ്റ്റേഴ്‌സ് തന്നെ രംഗത്ത് വന്നിരുന്നു.
ട്രയൽസിനു ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിനൊരു സന്തോഷ് വാർത്ത വന്നിരിക്കുകയാണ്. ട്രയൽസിനു വന്ന താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.
അതെ, പ്രീ സീസണിൽ ട്രയൽസിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സിലെത്തിയ 20ക്കാരനായ നൈജീരിയൻ മുന്നേറ്റ താരമായ ജസ്റ്റിൻ ഇമ്മാനുവലെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി ഇപ്പോളൊരു റിപ്പോർട്ട് വന്നിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം ശരിയാണ് എന്നതിൽ ഒരു വ്യക്തതയില്ല.
https://www.instagram.com/p/Cu5xD0VvqnA/?igshid=MmU2YjMzNjRlOQ==
ട്രയൽസിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സിൽ വരുന്നതിന് മുൻപ് താരം നേടിയ ഗംഭിര ഫ്രീകിക്ക് ഗോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിട്ടുണ്ടായിരുന്നു. ഇതാണ് താരം നേടിയ ഫ്രീ കിക്ക് ഗോൾകളുടെ ലിങ്ക്. എന്തിരുന്നാലും ഈ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.