പുതിയ സീസൺ മുന്നോടിയായി ഒട്ടേറെ ആരാധകരുടെ സംശയമാണ് എന്താണ് ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജൗഷുവ സോട്ടിരിയോയുടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ പങ്ക് എന്നത്.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ജൗഷുവ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം വിദേശ താരമായി തുടരുമെന്നാണ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിൻസ് സ്കിൻകിസ് താരത്തെ ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെയാണ്.
“ജൗഷുവ നമ്മളുടെ കരാറിലുള്ളൊരു കളിക്കാരനാണ്. ഞങ്ങൾ താരവുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു (കഴിഞ്ഞ സീസൺ). ഇപ്പോൾ അവൻ നമ്മുടെ കളിക്കാരനാണ്. ഇപ്പോൾ നമ്മളൊരു പ്രത്യേക അവസ്ഥയിലാണ്. അതിനെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാനില്ല.” എന്നാണ് കരോലിൻസ് പറഞ്ഞത്.
ഇപ്പോഴും താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാരാനാണ് നിലവിൽ. ഭാവിയിൽ ഏതെങ്കിലും ബ്ലാസ്റ്റേഴ്സ് വിദേശ താരത്തിന് പരിക്കേൽക്കുകയാണെങ്കിൽ ജൗഷുവയെ കൊണ്ടുവരാനായിരിക്കും കരോലിൻസിന്റെ നീക്കം.
അതുകൊണ്ട് തന്നെ താരത്തെ വിട്ട് നൽക്കാതെ കൂടെ കൂട്ടാനായിരിക്കും ഏറ്റവുമധിക സാധ്യത. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.