താരങ്ങളെ നോട്ടമിടുന്നതിലോ താരങ്ങളുമായി ബന്ധപ്പെട്ട് റുമറുകൾ പുറത്ത് വരുന്നതിലോ ബ്ലാസ്റ്റേഴ്‌സ് ഒട്ടും പിറകിലല്ല. നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം നോട്ടമിട്ടിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരങ്ങളിൽ പലരെയും സ്വന്തമാക്കുന്നത് മറ്റു ക്ലബ്ബുകളാണ്.
ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുകയും ആ താരങ്ങളെ മറ്റ് ക്ലബ്ബുകൾ സ്വന്തമാക്കുകയും ചെയ്ത ഒരുപാട് സംഭവങ്ങളുണ്ട്. മോഹൻബഗാന്റെ മോണ്ടിനെഗ്രോ പ്രതിരോധതാരം സ്ലാവ്കൊ ഡാംജനോവിച്ചിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്നു. എന്നാൽ ഡാംജനവിച്ചിനെ സ്വന്തമാക്കിയത് ബംഗളുരു എഫ്സിയാണ്.
ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച ഇർഫാൻ യദ്വാദും ബ്ലാസ്റ്റേഴ്സിന്റെ കൈ വിട്ട് പോകുമെന്ന അവസ്ഥ വന്നിരിക്കുകയാണ്. ഇർഫാനെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി ശ്രമങ്ങൾ നടത്തുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

ഗോവ സ്വദേശിയായ ഇർഫാൻ കഴിഞ്ഞ ഐലീഗ് സെക്കന്റ് ഡിവിഷനിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. താരവുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ ഇപ്പോൾ തരാത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി ശക്തമായ നീക്കങ്ങൾ നടത്തുകയാണ്. ലഭ്യമാവുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരം ചെന്നൈയിനിലേക്ക് പോകാൻ തന്നെയാണ് കൂടുതൽ സാധ്യത എന്നാണ്. അങ്ങനെയെങ്കിലും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട മറ്റൊരു താരം കൂടി മറ്റൊരു തട്ടകത്തിലേക്ക് പോകും.