in , , ,

LOVELOVE LOLLOL OMGOMG

പേപ്രക്ക് പകരം ഈ ഗോൾ അടി യന്ത്രത്തെ സ്വന്തമാക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു..

ബോളിവീയൻ പ്രീമിയർ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു.ഇന്ത്യൻ ട്രാൻസഫർ മാർക്കറ്റ് ജനുവരിയിലാണ് ആരംഭിക്കുക. എന്നാൽ കഴിഞ്ഞ ട്രാൻസഫർ മാർക്കറ്റിൽ ഓരോ ടീമുകളുടെയും ട്രാൻസഫർ രഹസ്യങ്ങൾ പുറത്ത് വിടുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. ബ്ലാസ്റ്റേഴ്‌സിന് അൽവരോയേ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നുവെനും അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ബൊളീവിയ പ്രീമിയർ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടുന്ന ഡോമിനികൻ റിപ്പബ്ലിക് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.ഡോണി റോമറോ എന്നാണ് ഈ താരത്തിന്റെ പേര്.താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ അത്രമേൽ ആഗ്രഹിച്ചിരുന്നു.എന്നാൽ ഇരു ക്ലബ്ബുകളും ട്രാൻസഫർ ഫീ തമ്മിൽ സമ്മതിച്ചില്ല.

ബൊളീവിയൻ പ്രീമിയർ ലീഗിലെ ടോപ് ടയർ ക്ലബ്ബായ ആൽവേസ് റെഡി എന്നാ ക്ലബ്ബിന്റെ താരമാണ് അദ്ദേഹം.സെന്റർ ഫോർവേഡാണ് ഈ താരം.19 ഗോൾകളും 2 അസ്സിസ്റ്റും താരം ഈ സീസണിൽ സ്വന്തമാക്കിട്ടുണ്ട്.റൈറ്റ് വിങ്ങിലും ലെഫ്റ്റ് വിങ്ങിലും താരത്തിന് കളിക്കാൻ സാധിക്കും.

ഇന്ത്യൻ ഫുട്ബോൾ ഇനി വേറെ ലെവൽ അയ്സൺ വെങ്ങർ എത്തുന്നു

സഹലിനെ പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബഗാന് ആഗ്രഹമുണ്ട്..