in , , , ,

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എന്ന്?, എതിരാളി ആര്? അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതോടെ നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഒക്ടോബർ 3 വ്യാഴാഴ്ചയാണ്. കരുത്തന്മാരായ ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

രാത്രി 7:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്. മത്സരം ടിവി ടെലികാസ്റ്റിംഗ് വഴി സ്പോർട്സ് 18ലും ഏഷ്യാനെറ്റ്‌ പ്ലസിലൂടെയും ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമയിലൂടെയും തത്സമയം കാണാം.

എന്തിരുന്നാലും ഏറെ പ്രതിക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തെ നോക്കി കാണുന്നത്. മറുഭാഗത്ത്‌ തുടർച്ചയായ മത്സരങ്ങളിലെ തോൽവിക്ക് ശേഷം വിജയ വഴിയിലെത്തിയ ഒഡിഷ അതെ ഫോം തുടരാനുള്ള ശ്രമങ്ങളിലും.

‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..

ലൂണയുടെ യഥാർത്ഥ വേർഷന് ഇനിയും സമയമെടുക്കും👀 പിന്നെയും എന്തുകൊണ്ട് കളിപ്പിച്ചെന്ന് ഉത്തരം ഇതാണ്..