in , , ,

ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ; എതിരാളികൾ വമ്പന്മാർ, ഇരു ടീമിന്റെയും സാധ്യത ഇലവൻ ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒമ്പതാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30 മത്സരത്തിന്റെ കിക്ക് ഓഫ്.

തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. അതുകൊണ്ട് തന്നെ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ചെന്നൈയാണേൽ കഴിഞ്ഞ രണ്ട് മത്സരത്തിലും തോൽവി അറിഞ്ഞിട്ടില്ല. 

നിലവിൽ ഇരു ടീമിനും കാര്യമായ പരിക്കിന്റെ പ്രതിസന്ധിയില്ല. ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കില്ലായിരുന്ന താരങ്ങൾ കഴിഞ്ഞ ദിവസം മുതൽ സസ്‌ക്വാഡിനൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. അതോടൊപ്പം സസ്പെന്ഷനിൽ ആയിരുന്ന പെപ്ര തിരിച്ചെത്തും.

ഇരു ടീമിന്റെയും സാധ്യത ഇലവൻ ഇതാ…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-3-3)

സോം കുമാർ (GK); സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, അലക്‌സാണ്ടർ കോഫ്, ഹുയ്‌ഡ്രോം നൗച്ച സിംഗ്; വിബിൻ മോഹനൻ, ഫ്രെഡി ലല്ലവ്മ, അഡ്രിയാൻ ലൂണ; കോറൂ സിംഗ് തിംഗുജാം, നോഹ സദൗയി, ജീസസ് ജിമെനെസ്

ചെന്നൈയിൻ എഫ്‌സി (4-3-3)

മുഹമ്മദ് നവാസ് (GK); പിസി ലാൽഡിൻപുയ, ബികാഷ് യുംനം, റയാൻ എഡ്വേർഡ്സ്, ലാൽഡിൻലിയാന റെന്ത്ലെയ്; കോണർ ഷീൽഡ്‌സ്, എൽസിഞ്ഞോ ഡയസ്, ഫാറൂഖ് ചൗധരി; വിൻസി ബാരെറ്റോ, ഇർഫാൻ യാദ്വാദ്, വിൽമർ ജോർദാൻ ഗിൽ

മത്സരം തത്സമയം ടിവി ടെലികാസ്റ്റിംഗായി സ്പോർട്സ് 18 വഴിയും ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമ വഴിയും കാണാം.

മെഗാ ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം;10 ടീമുകൾ ലക്ഷ്യമിടുന്ന പ്രധാന താരങ്ങൾ ആരൊക്കെയാണെന്നറിയാം

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ ഡെർബിയിൽ പതറാതെ വിജയിക്കണം!!ലൈവ് കാണാനുള്ള വഴി ഇതാണ്..