ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയോടും തോറ്റത്തോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ അഭാവത്തെയും താരങ്ങളുടെ വ്യക്തപരമായ പിഴവുകൾ മൂലവുമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ്, ബംഗളുരു എഫ്സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും മുംബൈ സിറ്റി എഫ്സിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്കും ഹൈദരാബാദിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും തോറ്റത്.
ഇനി വരാൻ പോവുന്ന മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഇതേ പ്രകടനമാണ് കാഴ്ച്ചവെക്കുന്നുതെങ്കിൽ കൊമ്പന്മാർ ഇനിയും വിയർക്കും തന്നെ പറയണം. കാരണം ബ്ലാസ്റ്റേഴ്‌സ് ഇനി വരാൻ പോവുന്ന മത്സരങ്ങളിൽ വമ്പന്മാരെയാണ് നേരിടാനുള്ളത്.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ചെന്നൈ, ഗോവ, ബംഗളുരു, മോഹൻ ബഗാൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടാനുള്ളത്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പിഴവുകൾ മനസ്സിലാക്കി പരിഹാരം കണ്ടു പിടിച്ചില്ലെങ്കിൽ, ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രധിസന്ധിയിലേക്ക് പോകും. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു തിരിച്ചു വരവ് നടത്തുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.