കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾ വേഗത്തിൽ നടത്താൻ സാധ്യത.മോഹൻബഗാന്റെ ഇന്ത്യൻ താരമായ പ്രീതം കോട്ടലിനെ സ്വന്തം തട്ടകത്തിൽ എത്തിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങൾ പറയുന്നു.
ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരമായ ഹോർമിപമിനെ പ്രീതം കോട്ടലിന് പകരമായി നൽകാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതി ഇടുന്നുണ്ട്. മോഹൻ ബഗാൻ ഈ ഓഫർ അംഗീകരിക്കും എന്നാണ് റിപ്പോർട്ട്.
നിലവിൽ ഐ എസ് എലിൽ മികച്ച കളിക്കാരനായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സിന് ടീമിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.