in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

സുഹൈറിനായി വമ്പൻ ഓഫറുമായി ബ്ലാസ്റ്റേഴ്‌സ്, രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകും..

ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ മാർക്കറ്റ് ഔദ്യോഗികമായി ആരംഭിച്ചതോടെ ആരാധകർ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഇടപെടലിന് വേണ്ടിയാണ്. താരങ്ങളെ ഒഴിവാക്കുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. എന്നാൽ ഒരു താരത്തെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് ക്ലബ്‌.

ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ മാർക്കറ്റ് ഔദ്യോഗികമായി ആരംഭിച്ചതോടെ ആരാധകർ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഇടപെടലിന് വേണ്ടിയാണ്. താരങ്ങളെ ഒഴിവാക്കുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. എന്നാൽ ഒരു താരത്തെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് ക്ലബ്‌.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരമാണ് വി പി സുഹൈർ. നിലവിൽ താരത്തെ ടീമിലെത്തിക്കാനുള്ള അതി കഠിനമായ ശ്രമത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. സുഹൈറിനായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വമ്പൻ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത്.

രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ. ബ്ലാസ്റ്റേഴ്‌സ് യുവ താരം ഗിവ്സൺ സിങ്ങാണ് ഇതിൽ ഒരു താരം. മറ്റൊരാൾ മലയാളി കൂടിയായ പ്രശാന്താണ്.ഇവരെ കൂടാതെ ട്രാൻസ്ഫർ തുകയും നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ താരമാണ് അദ്ദേഹം.12.50 മില്യണ് ഇന്ത്യൻ രൂപയാണ് താരത്തിന്റെ നിലവിലുള്ള മാർക്കറ്റ് വാല്യൂ.ബ്ലാസ്റ്റേഴ്‌സ് വിളിച്ചാൽ താൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഇതിനോടകം തന്നെ സുഹൈർ പ്രഖ്യാപിച്ചു കഴിഞ്ഞു.

മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.താരത്തിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും ശ്രമം നടത്തുന്നുണ്ട്.

ഒടുവിൽ പ്രശാന്ത് പടിയിറങ്ങുന്നു, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങൾ..

സഹലിനെ പുകഴ്ത്തി ചേത്രി..