ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എങ്കിലും ഇത് വരെ ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു തവണ ഫൈനലിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.ഈ കൊല്ലവും മികച്ച ഫോമിൽ തന്നെയാണ് ടീം.
എന്നാൽ ഇപ്പോൾ സീനിയർ ടീമിന് മുന്നേ ജൂനിയർ ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.അണ്ടർ -17 കേരള യൂത്ത് ലീഗ് കിരീടമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചുണകുട്ടികൾ സ്വന്തമാക്കിയത്.ജി വി രാജ സ്പോർട്സ് സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ കിരീടം.
ജൂനിയർ ടീമിനെ പോലെ തന്നെ സീനിയർ ടീമിനും കിരീടം സ്വന്തമാക്കാൻ സാധിക്കട്ടെ. നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.4 വിജയവും ഈ ആറു മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുണ്ട്. ഒരൊറ്റ തോൽവി മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.