ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പഞ്ചാബിന്റെ മുന്നേറ്റ താരം ലൂക്കാ മജ്‌സെൻ ഗോൾ നേടിയത്തിന് ശേഷം നടത്തിയ ഗോൾ ആഘോഷം സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
ഗോൾ നേടിയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പതാക നീക്കം ചെയ്തു കൊണ്ടായിരുന്നു ലൂക്കാ മജ്‌സെൻ ഗോൾ ആഘോഷം നടത്തിയത്. ഇപ്പോളിത താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുഹമ്മദ് അസർ.
“കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ലൂക്കാ മജ്‌സെൻ്റെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു. എൻ്റെ അഭിപ്രായത്തിൽ, ക്ലബ്ബിൻ്റെ പതാക നീക്കം ചെയ്ത് ആഘോഷിക്കുന്നത് അനാദരവാണ്.” എന്നാണ് അസർ പറഞ്ഞത്.