in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് യുവ താരത്തെ റാഞ്ചാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്..

ശില്ലോങ്ങ് ലാജോങ്ങിൽ നിന്ന് 2018 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്കെത്തിയത്.അവിടെ നിന്ന് പല ക്ലബ്ബുകളിലായി താരം ലോണിൽ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വേണ്ടി മൂന്നു കളികളിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കിട്ടിട്ടുണ്ട്.

എന്നും യുവ താരങ്ങളെ വളർത്തി എടുക്കുന്നതിൽ നിർണായക പങ്ക് വഹിച ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ ഇതേ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഒരു യുവ താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി. പ്രമുഖ മാധ്യമമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം നൗറം മഹേഷ്‌ സിങ്ങിലാണ് നോർത്ത് ഈസ്റ്റ്‌ താല്പര്യം കാണിച്ചിരിക്കുന്നത്. നിലവിൽ താരം ഈസ്റ്റ്‌ ബംഗാളിൽ ലോണിലാണ് കളിക്കുന്നത്. താരത്തിന്റെ ലോൺ കാലാവധി ഈ മാസത്തോടെ അവസാനിക്കും.

സെന്റർ ഫോർവേഡാണ് താരത്തിന്റെ പ്രധാനപെട്ട പൊസിഷൻ.23 വയസ്സാണ് താരത്തിന്റെ പ്രായം. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 10.42 മില്യൺ ഇന്ത്യൻ രൂപയാണ്.

കഴിഞ്ഞ സീസണിൽ ഈസ്റ്റ്‌ ബംഗാൾ വളരെ മോശം പ്രകടനം തന്നെയാണ് നടത്തിയത്. അത് കൊണ്ട് തന്നെ താരത്തിന്റെ സ്റ്റാറ്റുകൾ വളരെ മോശമാണ്.18 കളികളിൽ നിന്ന് രണ്ട് തവണ മാത്രമേ അദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നുള്ളു.

ശില്ലോങ്ങ് ലാജോങ്ങിൽ നിന്ന് 2018 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്കെത്തിയത്.അവിടെ നിന്ന് പല ക്ലബ്ബുകളിലായി താരം ലോണിൽ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വേണ്ടി മൂന്നു കളികളിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കിട്ടിട്ടുണ്ട്.

ഇപ്പോൾ മനസിലായില്ലേ ഐ ലീഗും ഐ എസ് എല്ലും തമ്മിൽ വിത്യാസം ഒന്നുമില്ലെന്ന് – തുറന്നടിച്ചു ഗോകുലം പരിശീലകൻ..

ഉമ്രാൻ മാലിക്കിന് എത്രയും വേഗം ടെസ്റ്റ്‌ ക്രിക്കറ്റ്‌ അരങ്ങേറ്റം നൽകണമെന്ന് രവി ശാസ്ത്രി