in

LOVELOVE CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റ് കഥ ഇതുവരെ, ഇനി എന്താകുമെന്ന് ഇന്നുമുതൽ അറിയാം…

ലൂണ ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും ഇന്നത്തോടെ ട്രൈനിങ്ങിന് എത്തിയത് ടീമിനും, ആരാധകർക്കും ആശ്വാസം പകർന്നെങ്കിലും കോവിഡിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ താരങ്ങളിൽ ആരൊക്കെ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കും എന്നതനുസരിച്ചായിരിക്കും ഞായറാഴ്ച്ചത്തെ ബ്ലാസ്റ്റേഴ്‌സ് ടീം

KBFC Boss and foreign players

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ക്വാറന്റൈൻ ചെയ്യപ്പെട്ട മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചും, മധ്യനിര താരം അഡ്രിയാൻ ലൂണയും 2 ആഴ്ച്ചത്തെ ഇടവേയ്ക്ക് ശേഷം പരിശീലനത്തിനെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ടീമിലെ മറ്റു അംഗങ്ങളെല്ലാം പരിശീലനത്തിന് എത്തിയിരുന്നെങ്കിലും ലൂണയുടെ അഭാവം ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. കൂടാതെ പരിശീലകൻ ഇവാനു കോവിഡ് പോസിറ്റീവായി തുടർന്നതിനാൽ സഹ പരിശീലകരുടെ മേൽനോട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ട്രെയിനിങ്.

KBFC Boss and foreign players

ജനുവരി 30 ഞായറാഴ്ച്ച ബെംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ലൂണ ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും ഇന്നത്തോടെ ട്രൈനിങ്ങിന് എത്തിയത് ടീമിനും, ആരാധകർക്കും ആശ്വാസം പകർന്നെങ്കിലും കോവിഡിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ താരങ്ങളിൽ ആരൊക്കെ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കും എന്നതനുസരിച്ചായിരിക്കും ഞായറാഴ്ച്ചത്തെ ബ്ലാസ്റ്റേഴ്‌സ് ടീം.

മെസ്സിയോ റൊണാൾഡോയോ ആരാണ് മികച്ചവൻ?,ഇതിഹാസ പരിശീലകൻ മനസ്സ് തുറക്കുന്നു..

റയലിനെതിരെ PSG-ക്ക് വേണ്ടി റാമോസ്, നേരിടാനൊരുങ്ങുന്ന ടോണി ക്രൂസ് പറഞ്ഞത് ഇങ്ങനെയാണ്