മുൻ റസലിംഗ് സൂപ്പർ താരം ബാറ്റിസ്റ്റ റിങ്ങിലേക്ക് തിരികെ വരുകയാണെങ്കിൽ അദ്ദേഹവുമായി ടൈറ്റിൽ പോരാട്ടത്തിന് താൻ തയ്യാറാണ് എന്നു WWE ചാമ്പ്യൻ ബോബി ലാഷ്‌ലി.
WWE റിങ്ങിലെ സൂപ്പർ താരം ആയിരുന്നു ഒരു കാലത്ത് ബാറ്റിസ്റ്റ, 2019 ൽ ആണ് അദ്ദേഹം റിങിനോട് വിട പറഞ്ഞത്. 2019 ൽ റെസൽമാനിയ 35 ൽ ട്രിപ്പിൾ എച്ചിനെതിരായ തോൽവിക്ക് ശേഷം ബാറ്റിസ്റ്റൽ ഇൻ-റിംഗ് മത്സരത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
52 വയസുകാരൻ 2014 ലെ തിരിച്ചു വരവിന് മുമ്പ് മുമ്പ് 2000 മുതൽ 2010 വരെ ഡബ്ല്യുഡബ്ല്യുഇ യുടെ ഭാഗമായി പെർഫോം ചെയ്തിരുന്നു.
ബോബി ലാഷ്‌ലി നിലവിൽ WWE-യുടെ ഏറ്റവും അഭിമാനകരമായ ടൈറ്റിൽ ആയ WWE ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഡബ്ല്യുഡബ്ല്യുഇ റോയുടെ 2021 മാർച്ച് 1 ന് നടന്ന എപ്പിസോഡിൽ ദി’മിസിൽ’ നിന്ന് 44 കാരൻ കിരീടം നേടി.
റെസൽമാനിയ 37 ന്റെ ആദ്യ രാത്രിയിൽ നടന്ന ആദ്യ മത്സരത്തിൽ ഡ്രൂ മക്കിന്റൈറിനെതിരെ നടന്ന പോരാട്ടത്തിൽ വിജയിയായി ബോബി ലാഷ്‌ലി തന്റെ കിരീടം നിലനിർത്തി.
പല ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാറുകളും വിരമിക്കൽ തീരുമാനങ്ങൾ മാറ്റിയെങ്കിലും താൻ ഇനി ഒരിക്കലും ഗുസ്തി പിടിക്കില്ലെന്ന് ബാറ്റിസ്റ്റ ആവർത്തിച്ചു പറഞ്ഞതാണ്.
അടുത്തിടെ ജസ്റ്റിസ് കോൺ പരിപാടിയിൽ സംസാരിച്ച ബാറ്റിസ്റ്റ, തന്റെ ദീർഘകാല ഉപദേശകനായ ട്രിപ്പിൾ എച്ച് ന് എതിരെ ഉള്ള മത്സരത്തോടെ സ്റ്റോറി ബുക് ലൈനിൽ തന്റെ ഡബ്ല്യൂ ഡബ്ല്യൂ ഈ കരിയർ അവസാനിച്ചു എന്നു ആവർത്തിച്ചിരുന്നു.
മിക്ക ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാറുകളുടെയും കാര്യത്തിൽ അവരുടെ ഇൻ-റിംഗ് ദിവസങ്ങൾ കഴിയുമ്പോൾ “ഒരു തരത്തിലുള്ള വിരമിക്കൽ” മാത്രമേയുള്ളൂവെന്ന് അദ്ദേഹം പരാമർശിച്ചു. എന്നിരുന്നാലും, തന്റെ കാര്യത്തിൽ, മടങ്ങിവരാൻ തക്കതായ കാരണങ്ങൾ (ഓഫറുകൾ) ഒന്നും തന്നെ ആരും ബോധ്യപ്പെടുത്തിയിട്ടില്ല എന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
നിലവിലെ ചാമ്പ്യൻ ആയ ബോബി ലാഷ്‌ലി മുൻ റസലിംഗ് സൂപ്പർ താരം ബാറ്റിസ്റ്റ റിങ്ങിലേക്ക് തിരികെ വരുകയാണെങ്കിൽ അദ്ദേഹവുമായി ടൈറ്റിൽ പോരാട്ടത്തിന് താൻ തയ്യാറാണ് എന്ന് ഒരു ട്വീറ്റിൽ കൂടി അദേഹത്തെ ക്ഷണിച്ചത് ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണുന്നത്.
നിറം മങ്ങിയ ഡബ്ല്യൂ ഡബ്ല്യൂ ഇ ക്ക് അത്തരം ഒരു പോരാട്ടം ഉണ്ടായാൽ ഒരു പുത്തൻ ഉണർവ് ഉണ്ടാകും എന്നതിനാൽ അതിനുള്ള സാധ്യതകൾ ആരായുകയാണ് അധികൃതർ.