in

LOVELOVE

ഗോൾ മഴയിൽ ആറാടിയ ബോക്സിങ് ഡേ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മഴയുടെ പൊടിപൂരം…

പ്രീമിയർ ലീഗ് ചരിത്രത്തിൽ എന്നും പ്രത്യേക സ്ഥാനമുള്ള മത്സരങ്ങളാണ് ബോക്സിങ് ഡേയിൽ അരങ്ങേറാറു. സ്പാനിഷ് ലീഗിലും ബുൻഡിസ്‌ലീഗയിലും ഫ്രഞ്ച് ലീഗിലും ഇറ്റാലിയൻ ലീഗിലും അവധി ദിനമാണ് ബോക്സിങ് ഡേ എങ്കിൽ ഇംഗ്ലണ്ടിൽ ആവേശോജ്വല മത്സരങ്ങളുടെ പൂരം തന്നെയാണ് ഓരോ ബോക്സിങ് ഡേ മത്സരങ്ങളും.

മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ മത്സരത്തിൽ ഒൻപതും നൊർവിച്‌ അർസ്സെനൽ മത്സരത്തിൽ അഞ്ചും ടോട്ടൻഹാം ക്രിസ്റ്റൽ പാലസ് മത്സരത്തിൽ മൂന്നും വെസ്റ്റ് ഹാം സൗതാംപ്റ്റൊൺ മത്സരത്തിൽ അഞ്ചും ഗോൾ പിറന്നപ്പോൾ ക്രിസ്റ്റ്മസ്‌ ആഘോഷം കൊറോണ കാരണം പരിമിതപ്പെടുത്തിയ ലോക കായിക പ്രേമികൾക്ക് ദൃശ്യ വിരുന്നായി ബോക്സിങ് ഡേ.

പ്രീമിയർ ലീഗ് ചരിത്രത്തിൽ എന്നും പ്രത്യേക സ്ഥാനമുള്ള മത്സരങ്ങളാണ് ബോക്സിങ് ഡേയിൽ അരങ്ങേറാറു. സ്പാനിഷ് ലീഗിലും ബുൻഡിസ്‌ലീഗയിലും ഫ്രഞ്ച് ലീഗിലും ഇറ്റാലിയൻ ലീഗിലും അവധി ദിനമാണ് ബോക്സിങ് ഡേ എങ്കിൽ ഇംഗ്ലണ്ടിൽ ആവേശോജ്വല മത്സരങ്ങളുടെ പൂരം തന്നെയാണ് ഓരോ ബോക്സിങ് ഡേ മത്സരങ്ങളും.

ലെസ്റ്റർ സിറ്റിയെ മൂന്നിനെതിരെ ആറു ഗോളിന് തകർത്തെറിഞ്ഞ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ബോക്സിങ് ഡേ ഹീറോസ്. സിറ്റി പ്രതിരോധം മറികടന്നു ലെസ്റ്റർ മൂന്നു ഗോൾ നേടി തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും സിറ്റിയുടെ ആക്രമണ ഫുട്‍ബോളിനെ മറികടക്കാൻ ആയില്ല.

പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഗണ്ണേഴ്‌സും ഇന്നത്തെ ദിനം തങ്ങളുടേതാക്കി മാറ്റി. അന്റോണിയോ കൊണ്ടെയുടെ ടോട്ടൻഹാം പാട്രിക് വിയേറയുടെ ക്രിസ്റ്റൽ പാലസിനെ തകർത്തത് മൂന്നു ഗോളിനാണ്.

പാടത്തു നോക്കുകുത്തിയായി നിർത്തേണ്ടവരെ ലീഗ് റഫറിമാരായി കൊണ്ടുവന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും…

“മെസ്സി ശക്തി പ്രാപിക്കും” -ആരാധകർക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്