in

ഓർമ്മയുടെ തിരയിളക്കത്തിൽ നാളെ ബ്രസീൽ ജർമനിയുമായി ഏറ്റുമുട്ടുന്നു

2016-ൽ ബ്രസീലിയൻ ഫുട്ബോളിന്റെ ഹൃദയഭൂമിയായ മറക്കാനയിൽ നെയ്മർ ജൂനിയറിന്റെഅവസാന പെനാൽറ്റി ഗോൾ വല ചുംബിച്ചപ്പോൾ ഒളിമ്പിക്സ് സ്വർണം എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ നെയ്മർ ജൂനിയറിന്റെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾക്ക് ഒരു ജനതയുടെ സ്വപ്നങ്ങളുടെ മണമുണ്ടായിരുന്നു.

അഞ്ചു വർഷങ്ങൾക്കിപ്പുറം അതേ പോരാളികൾ വീണ്ടും ഏറ്റുമുട്ടുകയാണ്. അന്ന് അവസാന നിമിഷം ബ്രസീലിനു മുന്നിൽ അടിയറവു പറഞ്ഞ ജർമൻ പോരാളികൾ പകവീട്ടാൻ എത്തിയിരിക്കുകയാണ്.

സ്വന്തം മണ്ണിൽ നടന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ചിരവൈരികളായ അർജൻറീന കിരീടംചൂടിയപ്പോൾ നിരാശരായ ബ്രസീലിയൻ ആരാധകർക്ക് ആ വേദന മറക്കണമെങ്കിൽ നാളെ വിജയത്തോടെ തുടക്കം കുറിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ.

അവരുടെ ഇതിഹാസ നായകൻ ആയ ഡാനി ആൽവസിന്റെ അവസാന മേജർ ടൂർണമെൻറ് ആയ ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ കഴുത്തിൽ അണിഞ്ഞു കൊണ്ട് അദ്ദേഹത്തിനെ പറഞ്ഞയച്ചാൽ മാത്രമേ ബ്രസീലിയൻ താരങ്ങൾക്ക് ആശ്വാസം കിട്ടുകയുള്ളൂ.

നായകന് (ഡാനി ആൽവസ്‌) രാജകീയ വിടവാങ്ങൽ നൽകുവാൻ ബ്രസീലും നഷ്ടപ്പെട്ട അഭിമാനം തിരിച്ചെടുക്കുവാൻ
ജർമനിയും എല്ലാം മറന്ന് പോരാടുമ്പോൾ ഗ്രൂപ്പ് ഡിലെ ആദ്യ മത്സരത്തിൽ തന്നെ പൊടിപാറും എന്നത് ഉറപ്പാണ് ഇത്തവണ ഒളിമ്പിക്സിലെ ഏറ്റവും ആവേശം പകരുന്ന വിഭാഗം ഫുട്ബോൾ തന്നെയായിരിക്കാം.

ലോക ഫുട്ബോളിലെ ഒട്ടുമിക്ക വമ്പൻ ടീമുകളും ഒളിമ്പിക്സ് ടൂർണ്ണമെൻറിൽ അണിനിരക്കുന്നുണ്ട്. ഒരുപക്ഷേ ലോകകപ്പിനേക്കാൾ മികച്ച മത്സരങ്ങൾ നമുക്ക് ഇത്തവണ ഒളിമ്പിക്സിൽ കണ്ടെത്താൻ കഴിഞ്ഞേക്കും.

ബയേണിന്റെ മിഡ്ഫീൽഡർക്ക് പിന്നാലെ ക്ലബ് ഫുട്ബോളിലെ കരുത്തൻമാരായ മൂന്നുപേർ

യൂണൈറ്റഡ് ഊരാക്കുടുക്കിൽ പോഗ്ബയെ വിൽക്കാൻ നിർബന്ധിതരാകുന്നു