ലോക ഫുട്ബോളിലെ വൻ ശക്തിയാണ് ബ്രസീൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന രാജ്യം ലോക ഫുട്ബോളിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച നാട് എല്ലാം കൊണ്ട് ബ്രസീൽ ഫുട്ബോളിലെ എല്ലാമാണ്.
പക്ഷേ കയിഞ്ഞ ലോകകപ്പ് അടക്കം ബ്രസീൽ തുടരെ തുടരെ നടത്തുന്ന മോശം പ്രകടനങ്ങൾ ബ്രസീൽ ആരാധകരെ പോലെ ഇതിഹാസ താരങ്ങൾക്കും വലിയ വെല്ലുവിളിയാകുന്നുണ്ട്.ഈ ബ്രസീലിയൻ ടീമിനെ അവരുടെ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇഷ്ടപ്പെടുന്നില്ല. അത് റൊണാൾഡീഞ്ഞോ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്
ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ മത്സരങ്ങൾ ഒന്നും തന്നെ ഞാൻ കാണില്ല. കാരണം ബ്രസീലിന് എല്ലാം നഷ്ടമായിട്ടുണ്ട്.പാഷൻ,ജോയ്,പെർഫോമൻസ് എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.അതുകൊണ്ടുതന്നെ മത്സരങ്ങൾ ഒന്നും ഞാൻ കാണില്ല.ഈ ബ്രസീലിനെ എനിക്ക് വേണ്ട,ഞാൻ ഉപേക്ഷിക്കുകയാണ്. ഇതിന് കാരണം ബ്രസീൽ മികച്ച രൂപത്തിൽ കളിക്കുന്നില്ല എന്നത് തന്നെയാണ്. ടീമിന്റെ ഇച്ഛാശക്തിയും സത്തയുമൊക്കെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്,ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഈ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് തിരിച്ചുവരവ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരിക്കും.നെയ്മർ ജൂനിയർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്.അദ്ദേഹത്തിന്റെ അഭാവം കഴിഞ്ഞ മത്സരങ്ങളിൽ ഉൾപ്പെടെ നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.