in , ,

LOVELOVE

ബ്രസീലിന്റെ ലോകകപ്പ് ഒരുക്കം യൂറോപ്പിൽ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീമാണ് ബ്രസീൽ. അഞ്ചു തവണ ഫിഫ ലോക കപ്പിൽ മുത്തമിട്ട ടീമാണ് ബ്രസീൽ .നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ് ടീം.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീമാണ് ബ്രസീൽ. അഞ്ചു തവണ ഫിഫ ലോക കപ്പിൽ മുത്തമിട്ട ടീമാണ് ബ്രസീൽ .നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ് ടീം.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിന്റെ ലോകകപ്പ് ഒരുക്കം യൂറോപ്പിലാകും.ബ്രസീലിയൻ ഫുട്ബോൾ കോ കോർഡിനേറ്ററായ ജൂനിനോയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾ യൂറോപ്പിൽ ലോകകപ്പിന് മുന്നോടിയായ പരിശീലനം നടത്തും. പക്ഷെ സ്ഥലം ഞങ്ങൾ തീരുമാനിച്ചിട്ടില്ല. ലോകകപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിന് അഞ്ചു ദിവസം മുന്നേ മാത്രമേ തങ്ങൾ ഖത്തറിലേത്തു.

ഞങ്ങൾ യൂറോപ്പിൽ ഒത്തുകൂടും, അതിനാൽ കളിക്കാർക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരാനാകും. ഈ സമയം ഞങ്ങൾക്ക് ഒരാഴ്ചത്തെ തയ്യാറെടുപ്പുകൾ മാത്രമേയുള്ളൂ. ”ജൂനിഞ്ഞോ തന്റെ മുൻ സഹതാരവും 2002 ലോകകപ്പ് ജേതാവുമായ ഡെനിൽസൺ ആതിഥേയത്വം വഹിച്ച ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു.

നാല് വർഷം മുമ്പ്, ബ്രസീൽ റിയോ ഡി ജനീറോയുടെ വടക്ക് തെരെസോപോളിസിലെ പരിശീലന കേന്ദ്രത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു, ലണ്ടനിലെ ടോട്ടൻഹാമിന്റെ പരിശീലന ഗ്രൗണ്ടിലേക്ക് 10 ദിവസത്തേക്ക് മാറി, തുടർന്ന് റഷ്യയിലേക്ക് പോയി. 2018ലെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബെൽജിയത്തോട് 2-1ന് കസാനിൽ തോറ്റിരുന്നു.

അത് കൊണ്ട് തന്നെ ഈ ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞത് ഒന്നും ടിറ്റെയും സംഘവും ലക്ഷ്യം വെക്കുന്നില്ല. എന്തായാലും ആവേശകരമായ ലോകക്കപ്പിനായി കാത്തിരിക്കാം. ഒപ്പം കാനാറികളുടെ ആറാം കിരീട ധാരണത്തിനായും.

യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ്,കിരീടം സ്വന്തമാക്കാൻ സിറ്റിയും ലിവർപൂളും, പ്രീമിയർ ലീഗിന്റെ ഫോട്ടോ ഫിനിഷ് ഇന്ന്..

ക്രൂസിനും മുള്ളറിനും ഒപ്പം പന്ത് തട്ടിയ സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്..